
തലശ്ശേരി മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി തലശ്ശേരി പോലീസ് സ്റ്റേഷന് ലഭിച്ചു. 2023-ലെ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണിത്. കൊച്ചി സിറ്റിയിലെ മട്ടാഞ്ചേരി പോലീസ് സ്റ്റേഷനാണ് രണ്ടാം സ്ഥാനം. പുന്നപ്ര പോലീസ് സ്റ്റേഷനും പാലക്കാട്ടെ ടൗൺ നോർത്ത് പോലീസ് സ്റ്റേഷനും മൂന്നാം സ്ഥാനം പങ്കിട്ടു.എ.ഡി. ജി.പി. അധ്യക്ഷനായ സമിതി യാണ് മികച്ച പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്.
വിവിധതരത്തിലുള്ള കുറ്റാ ന്വേഷണങ്ങൾ, ക്രമസമാധാന പാലനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ സ്റ്റേഷൻ മികവ് കാട്ടിയതായി സമിതി വി ലയിരുത്തി. സോഫ്റ്റ്വേറുക ളിൽ കൃത്യമായ വിവരങ്ങൾ രേ ഖപ്പെടുത്തിയതും കേസുക ളിൽ കൃതമായി കുറ്റപത്രം സമർ പ്പിച്ചതും പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകിയതു മെല്ലാം സ്റ്റേഷന്റെ മികവായി.



