മട്ടന്നൂർ
വെമ്പടിയില്‍ പുലിയെ കണ്ടെന്ന അഭ്യൂഹം; പുലിയല്ലെന്ന് അധികൃതര്‍

മട്ടന്നൂർ : വെമ്പടി മൂര്‍ഖന്‍ ചോലപറമ്പില്‍ പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് വനം വകുപ്പ് കൊട്ടിയൂര്‍ റേഞ്ച്, തോലമ്പ്ര സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മഹേഷ് സി കെ. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജിതിന്‍ എം., കൗണ്‍സിലര്‍ സിജില്‍ ടി.കെ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
രാവിലെ ടാപ്പിംഗ് തൊഴിലാളികള്‍ പരിക്കേറ്റ നിലയില്‍ ഒരു നായയുടെ ജഡം തോട്ടത്തില്‍ കണ്ടതോടെയാണ് സംശയം ബലപ്പെട്ടത്.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ നായയെ കടിച്ചത് പുലി അല്ലെന്ന് സ്ഥിതികരിച്ചു. പുലി വര്‍ഗ്ഗത്തില്‍പ്പെട്ട കാട്ടുപൂച്ചയാവാമെന്ന് വനം വകുപ്പ് അറിയിച്ചു.
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും പ്രദേശത്ത് നിരീക്ഷണം ഏര്‍പ്പെടുത്താമെന്ന് വനം വകുപ്പ് ഉറപ്പ് തന്നതായി കൗണ്‍സിലര്‍ അറിയിച്ചു.