മട്ടന്നൂർ
യു.ഡി.എഫ്. ജനസദസ് ഫെബ്രുവരി 5 ന് മട്ടന്നൂരിൽ
മട്ടന്നൂർ: കോവിഡ് കാല പ്രതിസന്ധിയെ മറയാക്കി പി.പി.ഇ. കിറ്റും വാങ്ങിയതിൽ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ എം.എൽ.എ. കെടുകാര്യസ്ഥതയും അഴിമതിയും കാണിച്ചത് സി.എ.ജി. റിപ്പോർട്ടിൽ കൂടി കൃത്യമായി വെളിപ്പെട്ട സാഹചര്യത്തിൽ എം.എൽ.എ. സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ്. മട്ടന്നൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 5 ന് വൈകിട്ട് 5 മണിക്ക് മുന്നൂർ ബസ് സ്റ്റാന്റ് പരിസരത്ത് ജനസദസ്സ് നടത്താൻ യു.ഡി.എഫ്. തീരുമാനിച്ചു. ടി.വി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.ആർ. ഭാസ്കരൻ, ഇ.പി. ഷംസുദ്ദീൻ, എം.കെ.കുഞ്ഞിക്കണ്ണൻ, വി.മോഹനൻ, എം.സതീഷ് ,പി .കെ. കുട്ട്യാലി , സുരേഷ് മാവില, കാഞ്ഞിരോളി രാഘവൻ മാസ്റ്റർ, മുസ്തഫ ചൂര്യോട്ട്, പി.എം. ആബൂട്ടി സംസാരിച്ചു.