റഫീഖ് കോളാരിയുടെ വിയോഗത്തോടെ നഷ്ടമായത് സാമൂഹ്യ നന്മയുള്ള പൊതു പ്രവർത്തകനെ
മട്ടന്നൂർ : സാമുഹ്യ സാംസകാരിക രംഗത്ത് നിറഞ്ഞ് നിന്ന പൊതു പ്രവർത്തകനെയാണ് റഫീഖ് കോളാരിയുടെ വിയോഗത്തോടെ നഷ്ടമായത്. കോളാരി ലിവാ ഹുൽ ഹുദ ഇസ്ലാമിക്ക് സെൻ്റർ, മൈത്രി റാംസ്കാരിക കേന്ദ്രം, ഉളിയിൽ സുന്നി മജ്ലിസ് തുടങ്ങിയവയുടെ പ്രവർത്തനരംഗത്ത് നിറസാന്നിധ്യമായിരുന്ന അദ്ദേഹം
നാട്ടിലെ എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും നേതൃപരമായ പങ്ക് വഹിച്ചു. ജനങ്ങൾക്കിടയിൽ സൗഹൃദത്തിൻ്റെ കണ്ണിയായി . കോളാരി പ്രദേശത്തിൻ്റെ വികസന പ്രവർത്തനങ്ങൾൾക്ക് ജനകീയമാക്കാൻ നേ
തൃപരമായപങ്ക് വഹിച്ച അദ്ദേഹം മൈത്രി ൈലബ്രറി , വായനശാല , ജനകീയ സൂപ്പർ മാർക്കറ്റ് തുടങ്ങിയവ സ്ഥാപിക്കുന്നതിലും ജനകീയമാക്കുന്നതിലും നേ
തൃത്വം നൽകി
എസ് എസ് എഫിലൂടെ സംഘടന പ്രവർത്തന രംഗത്തെത്തി എസ് വൈ എസ് സോൺ, കേരള മുസലിം ജമാഅത്ത് സോൺ സെക്രട്ടറി , എന്നി നിലയിലും പ്രാവർത്തിച്ചിട്ടുണ്ട് . ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്.
വിയോഗവാർത്തയറിഞ്ഞ് നാടിൻ്റെ നാനാതുറകളിലുള്ള നിരവധി പേരാണ് വീട്ടിലെത്തിയത്. സയ്യിദ് സഅദ് തങ്ങൾ, ആർ.പി. ഹുസൈൻ മാസ്റ്റർ, നിസാർ അതിരകം , റഷീദ് ദാരിമി, സയ്യിദ് ജാബിർ തങ്ങൾ,
സണ്ണി ജോസഫ് എം എൽ എ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. വേലായുധൻ, നഗരസഭാചെയർമാൻമാരായ എൻ.ഷാജിത്ത് ( മട്ടന്നൂർ ) കെ. ശ്രീലത ( ഇരിട്ടി ), സി.കെ.രത്നവല്ലി ( മാനന്തവാടി), ഫിലോമിന ( ശ്രീകണ്ഡാപുരം),മാനന്തവാടി നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, കെ. സുരേഷ്, കെ മജീദ്, ചന്ദ്രൻ തില്ലങ്കേരി, പി. പുരുഷോത്തമൻ, അൻസാരി തില്ലങ്കേരി, ഇ.പി.ഷംസുദ്ദിൻ താജുദ്ദീൻ മട്ടനൂർ ഒ.കെ പ്രസാദ്, പി.കെ.കുട്ട്യാലി , വി. ആർ. ഭാസ്ക്കരൻ, വി.എൻ. മുഹമ്മദ്, ഉമ്മർ ഹാജി, ഷറഫുദ്ദിൻ അമാനി, യൂസഫ് ദാരിമി,
സി. സാജിദ് മാസ്റ്റർ, വിവിധ നഗരസഭാ ജീവനക്കാർ തുടങ്ങിയവരും അന്ത്യാജ്ഞലിയർപ്പിക്കാൻ വീട്ടിലെത്തി.
വൈകുന്നേരം 6.30 ഓടെ കോളാരി ജുമാമസ്ജിദ് ഖബറടക്കി.