മട്ടന്നൂർ
യു.പി. ഫെസ്റ്റ് “വർണ്ണച്ചിറകുകൾ ” സമാപിച്ചു.
മട്ടന്നൂർ: മട്ടന്നൂർ ഹയർ സെക്കൻ്ററി സ്കൂൾ 70-ാം വാർഷികത്തോടനുബന്ധിച്ച് 8ദിവസങ്ങളിലായി നടന്ന യു.പി. ഫെസ്റ്റ് “വർണ്ണച്ചിറകുകൾ ” സമാപിച്ചു. സമാപന സമ്മേളനം നഗരസഭ ചെയർമാൻ എൻ.ഷാജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ലോഗൊ തയ്യാറാക്കിയ കയനി യു.പി. സ്കൂൾ അധ്യാപകൻ ഷിജിൻ കയനിയെ ചടങ്ങിൽ ആദരിച്ചു കുമാരി പി.നമിത അധ്യക്ഷത വഹിച്ചു. സ്കൂൾ ചെയർമാൻ എ. അഭിനന്ദ് സംസാരിച്ചു. കുമാരി ആരാധ്യ രതീഷ് സ്വാഗതവും കുമാരി ഫൈസ ഫാത്തിമ നന്ദിയും പറഞ്ഞു. സ്കൂൾ ചെയർമാനൊഴികെ ചടങ്ങ് നിയന്ത്രിച്ച് അധ്യക്ഷത വഹിച്ചതും സ്വാഗതവും നന്ദിയുമെല്ലാം യു.പി. വിദ്യാർത്ഥികൾ ആയിരുന്നു എന്നത് ശ്രദ്ധേയമായി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.