മഹാത്മ ഗാന്ധി വാര്‍ഡ് കുടുംബ സംഗമം
ഇരിട്ടി: മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായതിന്റെ നൂറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ജനുവരി 30 മുതല്‍ ഫിബ്രുവരി 28 വരെ വാര്‍ഡ് അടിസ്ഥാനത്തില്‍ കെ.പി.സി.സി നടത്താന്‍ നിര്‍ദ്ദേശിച്ച മഹാത്മാഗാന്ധി കുടുംബ സംഗമത്തിന് ഇരിട്ടി ബ്ലോക്ക് തലത്തില്‍ തുടക്കമായി. ഇരിട്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറളം മണ്ഡലത്തിലെ 13 -ാം വാര്‍ഡില്‍ നടത്തിയ ചെടിക്കുളംവാര്‍ഡ് കുടുംബ സംഗമം കെ.പി.സി.സി മെമ്പറും ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.സി.ഷാജി ഉദ്ഘാടനംചെയ്തു. ആറളം മണ്ഡലംകമ്മിറ്റി പ്രസിഡണ്ട് ജോഷിപാലമറ്റം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ്പ്രസിഡണ്ട് പി.എ. നസീര്‍ മുഖ്യ പ്രഭാഷണം നടത്തി.ഡി.സി.സി. ഭാരവാഹികളായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധന്‍, വി.ടി.തോമസ്, സാജു യോമസ്, കീഴ്പ്പള്ളി മണ്ഡലം പ്രസിഡണ്ട് ജിമ്മി അന്തിനാട്ട്,ഷിജി നടുപ്പറമ്പില്‍,വാര്‍ഡ് മെമ്പര്‍ ജെസി ഉമ്മിക്കുഴിയില്‍, വാര്‍ഡ്പ്രസിഡണ്ട് ബിനു പന്നിക്കോട്ടില്‍, പി.എ.സുരേന്ദ്രന്‍, രജിതമാവില,നാസര്‍ചാത്തോത്ത്, കെ.എം.പീറ്റര്‍, സുനില്‍ സെബാസ്റ്റ്യന്‍, അരവിന്ദന്‍ അക്കാനിശ്ശേരിയില്‍, വി.ടി.ചാക്കോ, ഫൗസിയ ചാത്തോത്ത്, പി.കെ.ഹൗവ്വ തുടങ്ങിയവര്‍ സംസാരിച്ചു.