PERAVOOR
ബി ജെ പി പേരാവൂർ തെരു ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി ജെ പി നേതാവരുന്ന ടി.എസ്. ഷാജിയുടെ പതിനഞ്ചാമത് ചരമവാർഷിക ദിനാചരണം നടന്നു
പേരാവൂർ: ബി ജെ പി പേരാവൂർ തെരു ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി ജെ പി നേതാവരുന്ന ടി.എസ്. ഷാജിയുടെ പതിനഞ്ചാമത് ചരമവാർഷിക ദിനാചരണം നടന്നു. പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണായോഗത്തിൽ ബിജെപി കണ്ണൂർ ജില്ലാ സൗത്ത് പ്രസിഡൻ്റ് ബിജു ഏളക്കുഴി അനുസ്മരണ ഭാഷണം നടത്തി. പേരാവൂർ മണ്ഡലം പ്രസിഡൻ്റ് ബേബി സോജ , സംസ്ഥാന കൗൺസിലംഗം കൂട്ട ജയപ്രകാശ്, ജില്ലാ വൈസ് പ്രസിഡൻ് രാജൻ പുതുക്കുടി, ജില്ലാ കമ്മറ്റി യംഗങ്ങളായ സി.ബാബു , ജ്യോതി പ്രകാശ് മറ്റു നേതാക്കളായ ആർ. ഉഷ, ടി. പ്രകാശൻ, പി.കെ. ആനന്ദൻ എന്നിവർ പ്രസംഗിച്ചു.