ഇരിട്ടി

വിലക്ക് നീങ്ങി, പാലുകാച്ചി മലയിലേക്ക് സന്ദർശകർ എത്തിത്തുടങ്ങി

കേളകം: കാട്ടാന ഭീഷണിമൂലം സന്ദർശകർക്ക് പ്രവേശന വില ക്കേർപ്പെടുത്തിയ പാലുകാച്ചി മ ലയിലേക്ക് ഉള്ള യാത്ര വിലക്ക് നീങ്ങിയതോടെ സന്ദർശകരുടെ ഒഴുക്ക് തുടങ്ങി. മഞ്ഞണിഞ്ഞ മാമലകളിൽ കുളിര് തേടി പ്രകൃതിദൃശ്യങ്ങളാ സ്വദിക്കാൻ ഇക്കോ ടൂറിസം മേഖലയായ പാലുകാച്ചി മലയിലേ ക്ക് ധാരാളം സഞ്ചാരികളാണ് എത്തുന്നത്.

കാടും മലയും താണ്ടി ഉയരങ്ങളിലെത്തി ഭൂമിയെ നോക്കി കു ളിരണിയാൻ പാലുകാച്ചി മലയി ലേക്കുള്ള ട്രക്കിങ് മതി. യാത്രകൾക്ക് സാഹസികതയുടെ മുഖം നൽകണമെന്നുള്ളവർ ഏറെ ഇഷ്ടപ്പെടുന്ന പാലുകാച്ചി മലയിലേ ക്കുള്ള ട്രക്കിങ്ങിന് ബേസ് ക്യാമ്പായ സെൻ്റ് തോമസ് മൗണ്ടിൽനിന്നാണ് തുടക്കം സമുദ്രനിരപ്പിൽ നിന്ന് 2347 അടി ഉയരത്തിൽ കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലായി പരന്നുകിടക്കുന്നതാണ് പാലുകാച്ചിമല. വനം വകുപ്പുമായി ചേർന്ന് സംയുക്തമായാണ് പാലുകാച്ചി ഇക്കോടൂറിസം പദ്ധതി നടപ്പാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button