!-- afp header code starts here -->
ഇരിട്ടി

ഇരിട്ടി തന്തോട് മരമില്ലിന് സമീപത്തെ പി. സരോജിനയുടേയും സമീപത്തെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരയുമാണ് മാനസിക വിഭ്രാന്തിയുളളയാൾ അക്രമം നടത്തിയത്.

ഇരിട്ടി: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിന് നേരെ മാനസിക വിഭ്രാന്തി ബാധിച്ചയാളുടെ പരാക്രമം. തന്തോട് മരമില്ലിന് സമീപത്തെ പി. സരോജിനയുടേയും സമീപത്തെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരയുമാണ് മാനസിക വിഭ്രാന്തിയുളളയാൾ അക്രമം നടത്തിയത്. തിങ്കളാഴ്ച വൈകുന്നേരം  ഏഴു മണിയോടെ പെരുവംപറമ്പിലെ ഒരു വീട്ടിലെത്തി പരാക്രമം കാണിക്കാൻ തുനിജ ഇയാളെ ഇരിട്ടി പോലീസ് എത്തി  പിടികൂടി കൂട്ടുപുഴ സ്നേഹഭവനിലേക്ക് മാറ്റി.

തിങ്കാളാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയാണ്  പി. സരോജിനിയുടെ വീട്ടിൽ ഇയാൾ എത്തിയത്. വാതിലിൽ തുടർച്ചായി ചവിട്ടിയപ്പോൾ വീടന്റെ താഴത്തെ നിലയിൽ ഉറങ്ങുകയായിരുന്ന സരോജിനി പേടിച്ച് നിലവിളിച്ച് വീടിന്റെ ഒന്നാം നിലയിൽ കയറിയിരുന്നു. വാതിൽ ചവിട്ടി തുറക്കാതായപ്പോൾ സമീപത്തെ ഇറച്ചി ക്കടയുടെ പൂട്ട് തകർത്ത് ഉള്ളിയിൽ കയറി ഇവിടെനിന്നും  ചൂലും ആറവു കത്തിയുമെടുത്ത് പുറത്തിറങ്ങി  സമീപത്തെ ഈർച്ച മില്ലിന്റെ ഭക്ഷണ പുരയുടെ പൂട്ട് തകർത്ത് അകത്തു കയറിയശേഷം   ഇറച്ചികടയിൽ നിന്നും എടുത്ത ചൂലുകൊണ്ട് അകം അടിച്ചുവാരി വ്യത്തിയാക്കി. അടുപ്പിലെ വെണ്ണീര് വാരി പുറത്തുകൊണ്ടുവെച്ചു. മുറിയിൽ  ഉണ്ടായിരുന്ന ഭക്ഷണം  അടങ്ങിയ പാത്രം പുറത്തുകൊണ്ടുവെച്ചു. പ്രദേശത്തെ പ്രവീണിന്റെ വീടിന്റെ പൂട്ടും തകർത്തു. മറ്റൊരു വീട്ടിൽ എത്തി വാതി മുട്ടിയപ്പോൾ വീട്ടുടമസ്ഥൻ സമീപത്തെ വീട്ടുകാരെ വിളിച്ചുവരുത്തി രണ്ട് പേരും കൂടി ഇയാളെ വീട്ടിന് വെളിയിലേക്ക്  തള്ളിമാറ്റി. ഇയാൾ തമിഴാണ്  സംസാരിക്കുന്നതെന്ന് വീട്ടുകാർ പറഞ്ഞു. തിങ്കളാഴ്ച്ച രാവിലെ തന്തോട്ടെ നിഖിൽ ആശുപത്രിക്ക്  സമീപം ഇയാളെ കണ്ടതായുള്ള വിവരത്തിന്റെ  അടിസ്ഥാനത്തിൽ ഇരിട്ടി സി ഐ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് എത്തുമ്പോഴെക്കും ഇയാൾ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. ഇരിട്ടിയിലും പരിസര പ്രദേശങ്ങളിലും സി ഐ യുടെ നേതൃത്വത്തിൽ  തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. 

തുടർന്ന് തിങ്കളാഴ്ച സന്ധ്യക്ക് ഏഴ് മണിയോടെ  പെരുമ്പറമ്പിലെത്തിയ ഇയാൾ ഇവിടെ ഒരു വീട്ടിൽ കയറി പരാക്രമം കാണിക്കാൻ ഒരുങ്ങിയതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് ഇരിട്ടി സി ഐ യുടെ നേതൃത്വത്തിൽ  പോലീസ് എത്തി ഇയാളെ പിടികൂടിയെങ്കിലും  കന്നടയും തമിഴും അൽപ്പം മലയാളവും  മാറിമാറി സംസാരിക്കുന്നയാൾ എവിടുത്തുകാരനാണെന്നോ പേരെന്തെന്നോ അറിയാൻ കഴിഞ്ഞില്ല. ഒടുവിൽ ഇയാളെ കൂട്ടുപുഴ സ്നേഹ ഭവനിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button