
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷം 2026 ആഗസ്റ്റ് 22 മുതൽ 30 വരെ വിപുലമായി സംഘടിപ്പിക്കാൻ
തീരുമാനിച്ചു.
പൂക്കളമത്സരം, വടംവലി മത്സരം, തിരുവാതിരക്കളി, മഡ് ഫുട്ബോൾ, പുലിക്കളി എന്നിവ അരങ്ങേറും. നഗരവീഥികൾ അലങ്കരിക്കുന്നതിനൊപ്പം വിവിധ കലാരൂപങ്ങൾ അണിനിരത്തി വർണാഭമായ വിളംബരഘോഷയാത്രയും സംഘടിപ്പിക്കും.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ജില്ലാ കലക്ടർ അധ്യക്ഷത വഹിച്ചു.
പരിപാടികളിൽ ജില്ലയിൽനിന്നുള്ള കലാകാരന്മാർക്കും പങ്കാളിത്തം വേണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
വനിതകൾക്കായി പ്രത്യേകം മത്സരവും വനിതാ പങ്കാളിത്തവും ഉറപ്പുവരുത്തും.
എംഎൽഎമാരായ ടി. ഒ മോഹനൻ, കെ.വി സുമേഷ്, കോർപറേഷൻ മേയർ അഡ്വ പി. ഇന്ദിര, കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ റിജിൽ മാക്കുറ്റി, ലിഷ ദീപക്, റിഷാം താണ, കൗൺസിലർ ടി പ്രദീപ്, അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി, ഡിടിപിസി സെക്രട്ടറി ഡി.വി പ്രഭാത്, ആർട്ടിസ്റ്റ് ശശികല, സ്പോർട്സ് കൗൺസിൽ, ഹാൻഡ്ലൂം മ്യൂസിയം, ജില്ലാ വ്യവസായ കേന്ദ്രം, വനം വകുപ്പ്, ആർ.ടി.ഒ, യുവജനക്ഷേമ ബോർഡ്, കുടുംബശ്രീ, നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ്, കണ്ണൂർ പ്രസ് ക്ലബ്, ശുചിത്വമിഷൻ, പോലീസ്, വ്യാപാരി-വ്യവസായി പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



