ഇരിട്ടി

കശുവണ്ടിക്ക് തറവില നിശ്ചയിക്കണം: സ്വതന്ത്രകർഷക സംഘം

ഇരിട്ടി: കശുവണ്ടിക്ക് 200 രൂപ തറവില നിശ്ചയിച്ച് പ്രാദേശിക സംഭരണശാലകൾ സ്ഥാപിച്ച് ശേഖരിക്കണമെന്നും വന്യജീവി ആക്രമണങ്ങൾ കൃഷി നാശംസംഭവിച്ചവർക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്നും സ്വതന്ത്ര കർഷക സംഘം പേരാവൂർ നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ഇരിട്ടിയിൽ നടന്ന പരിപാടി മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ഇബ്രാഹിംമുണ്ടേരി ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര കർഷക സംഘം മണ്ഡലം പ്രസിഡൻ്റ് എം.പി. അബ്ദുൾ റഹ്മാൻ അധ്യക്ഷനായി. കർഷക സംഘം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എം.പി എ റഹിമിന് സ്വീകരണം നൽകി. ജില്ലാ പ്രസിഡൻ്റ് അഹമ്മദ് മാണിയൂർ മുഖ്യ പ്രഭാഷണം നടത്തി.
സ്വതന്ത്ര കർഷകൻ സ്പെഷ്യൽ പതിപ്പിൻ്റെ കോപ്പി എസി അബുവിന് നൽകി മുസ്ലിം ലീഗ് നിയോജക പ്രസിഡൻ്റ് എം എം മജീദ് നിർവ്വഹിച്ചു.

പി.പി.മഹമ്മൂദ്, എം എം. മജീദ്, എം.കെ.ഹാരിസ്, സി. അബ്ദുള്ള ഹാജി,നാസർ കേളോത്ത്, എം ഇബ്രാഹിം, എ സി അബു, വി.കെ. മൂസ , കെ.പി. അലി, കെ എ മുസ്തഫ, അബ്ദുള്ള പാനേരി, പി. അബ്ദുള്ള ഹാജി, പി.പി. മായൻ, ഷുക്കൂർ ഹാജി, പി അബ്ദുറഹ്മാൻ, വി പി ഇസ്മായിൽ, വി എം ഖാലിദ്, നിസാർ, ഹനീഫ , ഹമീദ്, കെ. അബ്ദുള്ള ഹാജി സംസാരിച്ചു.

സ്വതന്ത്ര കർഷക സംഘം പേരാവൂർ നിയോജക മണ്ഡലം  ഭാരവാഹികളായി
കെ.പി.ഹംസ
( പ്രസിഡൻ്റ്), എം. ഇബ്രാഹിം ( ജനറൽ സെക്രട്ടറി ) സി. അബ്ദുള്ള ഹാജി
( ഖജാഞ്ചി ), അബ്ദുല്ല പാനേരി, കെ കെ ഇബ്രാഹിം , ടി.കെ അബ്ദുസമദ്  ( വൈസ് പ്രസിഡണ്ടുമാർ)
പി ഇസ്മായിൽ , എ കെ നാസർ ,
പി.വി. സി മായൻ ( സിക്രട്ടറിമാർ )
എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button