പാലക്കാട്

വര്‍ണ്ണ വിസ്മയത്തില്‍ മലമ്പുഴ ഉദ്യാനം;മലമ്പുഴ പുഷ്‌പോത്സവം ഇന്ന് മുതല്‍

പാലക്കാട്: പൂക്കളുടെ അഴകും വര്‍ണ്ണ വൈവിധ്യങ്ങളും കൊണ്ട് സമ്പന്നമായ മലമ്പുഴ പുഷ്‌പോത്സവം ഇന്ന് (ജനുവരി 16) ആരംഭിക്കും.മലമ്പുഴ ഉദ്യാനത്തില്‍ ജലസേചന വകുപ്പും ഡി.ടി.പി.സിയും സംയുക്തമായാണ് പൂക്കളുടെ വിസ്മയ ലോകം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനം ഇന്ന് (ജനുവരി 16) രാവിലെ 11 മണിക്ക്  എ. പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിക്കും.
ആഫ്രിക്കന്‍ ഫ്രഞ്ച്മേരി, ഗോള്‍ഡ് എന്നീ ഇനങ്ങളിലുള്ള വിവിധ ഇനം ചെണ്ടുമല്ലികള്‍ ഷോ യുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഓര്‍ക്കിഡ്, സൂര്യകാന്തി, കോസ്മോസ്, പെറ്റിയൂണിയ, മേരിഗോള്‍ഡ് തുടങ്ങി നിരവധി ഇനങ്ങളിലും നിറങ്ങളിലുമുള്ള പൂഷ്പങ്ങള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്.
പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച മൃഗങ്ങളുടേയും, പക്ഷികളുടേയും മാതൃകകള്‍ കൗതുകം ഉണര്‍ത്തുന്നതാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നിരവധി സന്ദര്‍ശകര്‍ ഇത്തവണ പുഷ്‌പോത്സവം സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടു വരെ ആയിരിക്കും പ്രവേശനം.മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. മേളയോടനുബന്ധിച്ച് കലാ സാംസ്‌കാരിക പരിപാടികളും നടക്കും.ജനുവരി 22 ന് പുഷ്‌പോത്സവം സമാപിക്കും.

*ചെടികള്‍ വാങ്ങാം*

പുഷ്‌പോത്സവത്തില്‍ വിദേശികളും, സ്വദേശികളുമായ വൈവിധ്യമാര്‍ന്ന പൂക്കള്‍ കാണുക മാത്രമല്ല അവ വാങ്ങാനും  സാധിക്കും. 12 നഴ്സറികളിലായി മിതമായ നിരക്കില്‍ ചെടികള്‍ ലഭിക്കും.

*പാലക്കാടിന്റെ തനത് രുചി ആസ്വദിക്കാം*

രുചിയുടെ പുത്തന്‍കൂട്ടുകളൊരുക്കി ഭക്ഷ്യമേളയും പുഷ്‌പോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പാലക്കാടിന്റെ തനത് വിഭവങ്ങളും ഗോത്രവിഭവങ്ങളും ഉള്‍പ്പെടുത്തി 19 വ്യത്യസ്ത ഫുഡ് സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button