kannur

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു.

പഴയങ്ങാടി : മാടായി ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികന് പരിക്കേറ്റു. സ്കൂട്ടർ യാത്രികൻ മുട്ടം സ്വദേശി സഫറുള്ള (20) ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം.കരിവെള്ളൂരിൽ നിന്നുംവടകരയിലേക്ക് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി പോവുകയായിരുന്നവർ സഞ്ചരിച്ച കാറും പഴയങ്ങാടിയിൽ നിന്ന് പിലാത്തറഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറുംതമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ പഴയങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button