ലൈംഗീകാതിക്രമം മൂന്നു പേർക്കെതിരെ കേസ്
തലശേരി.പെൺകുട്ടികൾക്കു നേരെലൈംഗീക അതിക്രമം പരാതിയിൽ മൂന്നു പേർക്കെതിരെ കേസ്. തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലെ സെക്യുരിറ്റി ജീവനക്കാരൻ കെ. മജീഷ് (47), എം.വി.മുബാസ്, എം.രഞ്ജിത്ത് എന്നിവർക്കെതിരെയാണ് കേസെടുത്തത്. സ്റ്റേഷൻ പരിധിയിലെ 15 കാരിയുടെ പരാതിയിലാണ് കേസ്.തിങ്കളാഴ്ച വൈകുന്നേരം 5 മണിക്കാണ് പരാതിക്കാസ്‌പദമായ സംഭവം. അപകടത്തിൽ പരിക്കുപറ്റിയ പിതാവിനെയും സഹോദരിയേയും ഡോക്‌ടറെ കാണിച്ച് തിരിച്ച് വീട്ടിലേക്ക് ബന്ധുക്കളോടൊത്ത്
മടങ്ങാനായി കാർ കാത്തു നിൽക്കവേ പ്രതികൾ സഹോദരനുമായി വാക്തർക്കമുണ്ടാക്കുകയും സെക്യുരിറ്റിക്കാരൻ സഹോദരനെ പിടിച്ചു തള്ളുന്നത് തടയാൻ ശ്രമിച്ച സഹോദരിയായ 15 കാരിയുടെ സഹോദരിയുടെ മാറിടത്തിൽ പിടിക്കുകയും ഒരാൾ പിടിച്ചു വലിക്കുകയും ഇത് തടയാൻ ശ്രമിച്ച അതിജീവിതയെ രഹസ്യ ഭാഗത്ത് കടന്നുപിടിച്ച് ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
അതേ സമയം ഇന്ദിരാഗാന്ധി ആശുപത്രി ജീവനക്കാരായ മജേഷ്, മുബാസ്, ജിതേഷ്, രഞ്ജിത്ത് എന്നിവരെ ആശുപത്രിയുടെ പ്രവേശന കവാടത്തിൽകാർ പാർക്കിംഗുമായി ബന്ധപ്പെട്ട് ദേഹോപദ്രവം ഏല്പിച്ചുവെന്ന പരാതിയിൽ ഏഴു പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.