kannur
ബൈക്ക് മോഷണം പോയി.
പയ്യന്നൂർ. കൊറ്റിയിൽ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിന് സമീപം റോഡരികിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. തൃക്കരിപ്പൂർ പേക്കടത്തെ കെ.വി.രജീഷിൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ.60. 3242 നമ്പർ പാഷൻ പ്ലസ് ബൈക്കാണ് മോഷണം പോയത്. തുടർന്ന് പോലീസിൽ പരാതി നൽകി. 15,000 രൂപ വിലവരുന്ന ബൈക്ക് മോഷണം പോയെന്ന പരാതിയിൽ കേസെടുത്ത പയ്യന്നൂർ പോലീസ് അന്വേഷണം തുടങ്ങി.