kannur
ഓട്ടോയിൽ നിന്നും 30,000 യും എടിഎം കാർഡും കവർന്നു

ചക്കരക്കൽ: റോഡരികിൽ നിർത്തിയിട്ട ഓട്ടോയിൽ നിന്നും 30,000 രൂപയും എടിഎം കാർഡും അടങ്ങിയ പേഴ്‌സ് കവർന്നു. ഓട്ടോ ഡ്രൈവർ മൗവ്വഞ്ചേരി മുതുകുറ്റിയിലെ സാബിറാസിൽ എ.വി.റാഷിദിൻ് പണമാണ് കവർന്നത് .ഇന്നലെ വൈകുന്നേരം 3 മണിക്കും 3.30 മണിക്കുമിടയിലായിരുന്നു മോഷണം പരാതിക്കാരൻ ഇരിവേരി വില്ലേജ് ഓഫീസിനു മുൻവശം നിർത്തിയിട്ടിരുന്ന കെ. എൽ. 13.എ.എൻ. 3270 നമ്പർ ഓട്ടോയുടെ ഡാഷ് ബോഡ് പൊളിച്ചാണ് പണവും എടിഎം കാർഡു മടങ്ങിയ പേഴ്‌സ് മോഷ്ടാവ് കവർന്നത്.തുടർന്ന് ചക്കരക്കൽ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.