india

കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നൽകണമെന്നാവശ്യപ്പെട്ട് ‘ടീം ഹിസ്റ്റോറിക്കൽ ഫ്‌ളൈറ്റ് ജേണി’ ഡൽഹിയിലെ ജന്തർമന്തറിൽ നടത്തിയ ധർണ

ന്യൂഡൽഹി: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ (പി.ഒ.സി.) പദവി നൽകണമെന്നാവശ്യപ്പെട്ട് ആദ്യയാത്രക്കാരുടെ സംഘമായ ടീം ഹിസ്റ്റോറിക്കൽ ഫ്ളൈറ്റ് ജേർണി ഡൽഹിയിലെ ജന്തർമന്തറിൽ ചൊവ്വാഴ്ച രാവിലെ ധർണ നടത്തി. സംഘടനയുടെ പ്രസിഡന്റ് അബ്ദുൾ ലത്തീഫ് ഉദ്ഘാടനംചെയ്തു.

സംഘടനാനേതാക്കളായ ജയദേവൻ മാൽഗുഡി, ആർക്കിടെക്ട് ടി.വി. മധുകുമാർ, എ. സദാനന്ദൻ, എസ്.കെ. ഷംസീർ, കെ.വി. ബഷീർ എന്നിവരും ധർണയിൽ പങ്കെടുത്തു. കണ്ണൂരിലേക്ക് കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കുന്നതിനും പോയിന്റ് ഓഫ് കോൾ പദവി കൈവരിക്കുന്നതിനുമായി സംഘടന ശ്രമങ്ങൾ നടത്തിയതായി നേതാക്കൾ പറഞ്ഞു.

സംഘാഗംങ്ങൾ കഴിഞ്ഞ അഞ്ചുദിവസമായി കേന്ദ്രമന്ത്രിമാരെയും എം.പി.മാരെയും വ്യോമയാന ഉദ്യോഗസ്ഥരെയുംകണ്ട് നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. എം.പി.മാരായ കെ. സുധാകരൻ, ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ, വി. ശിവദാസൻ, കെ.സി. വേണുഗോപാൽ, രാജ്മോഹൻ ഉണ്ണിത്താൻ, പി.ടി. ഉഷ എന്നിവരുമായും സംഘം ചർച്ച നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button