വാമിനോ : സ്വീകരണം നൽകി

മട്ടന്നൂർ : ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ നാല്പതാം വാർഷികാഘോഷം റൂബി ജൂബിലി സമ്മേളനം ജനുവരി ഒന്നു മുതൽ 12 വരെ ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വച്ച് നടത്തപ്പെടുന്ന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ദാറുൽ ഹുദ യൂണിവേഴ്സിറ്റിയുടെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഹാദിയ സംഘടിപ്പിച്ച വാമിനോ വാഹന പ്രചരണ യാത്രക്ക് സ്വീകരണം നൽകി.
സ്വീകരണ വേദിയിൽ ജാഥാ ക്യാപ്റ്റൻ സി എച് ശരീഫ് ഹുദവി ചെമ്മാട് സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തി. എടയന്നൂരിൽ നടന്ന സ്വീകരണത്തിൽ പികെസി മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു നൗഫൽ ഹുദവി അധ്യക്ഷനായി. ടിപി ബഷീർ, ജലീൽ എളമ്പാറ, റാസിൽ ഹുദവി, ആദിൽ ഹുദവി, എസ് എം റിഷാദ്, സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു. മട്ടന്നൂരിൽ നൽകിയ സ്വീകരണത്തിൽ റാസിൽ ഹുദവി അധ്യക്ഷനായി. എസ് വൈ എസ് ജില്ലാ സെക്രട്ടറി ഷൗക്കത്തലി മൗലവി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി , ഇ പി ഷംസുദ്ദീൻ, വി എൻ മുഹമ്മദ് ,യു മഹറൂഫ് മാസ്റ്റർ, മുസ്തഫ കൊതേരി, റാസിൽ ഹുദവി സംസാരിച്ചു