kannur
സാധനങ്ങൾ വാങ്ങിയ പണം ചോദിച്ചതിന് അക്രമം രണ്ടു പേർക്കെതിരെ കേസ്

എടക്കാട്. സാധനങ്ങൾ കടംവാങ്ങിയ പണം ചോദിച്ചതിന് കടയിൽ കയറി അക്രമം നടത്തിയ രണ്ടു പേർക്കെതിരെ വ്യാപാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. മുഴപ്പിലങ്ങാട് മഠത്തിന് സമീപത്തെ സിമ്പിൾമാർട്ട് വ്യാപാര സ്ഥാപന ഉടമ തലശേരി ചിറക്കുനിയി ആയിഷ കോട്ടേജിലെ കെ.അഷറഫിൻ്റെ പരാതിയിലാണ് മുത്തു, കാരി എന്നിവർക്കെതിരെ കേസെടുത്തത്.ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പരാതിക്കാ സ്‌പദമായ സംഭവം. സാധനങ്ങൾ വാങ്ങിയപണം ചോദിച്ചതിന് പ്രതികൾ കടയിൽ അതിക്രമിച്ച് കയറി കടയിൽ സ്ഥാപിച്ച ബോർഡും തേങ്ങയും എടുത്ത് പൊട്ടിച്ച് നാലായിരം രൂപയുടെ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.