!-- afp header code starts here -->
വയനാട്

ബത്തേരിയിൽ കളിക്കിടയിൽ തലയിൽ കലം കുടുങ്ങി: ഒന്നര വയസുകാരിക്ക് രക്ഷകരായത് ഫയർഫോഴ്‌സ്

സുൽത്താൻ ബത്തേരി: കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരിയുടെ തലയിൽ കലം കുടുങ്ങി. വയനാട് സുൽത്താൻ ബത്തേരിയിലാണ് സംഭവം.(Girl child’s head got stuck in aluminum vessel )

കുട്ടിക്ക് രക്ഷകരായി എത്തിയത് ഫയർഫോഴ്‌സാണ്. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ഇവർ കലം പുറത്തെടുത്തു. സൗഗന്ധിക എന്ന കുട്ടിയുടെ തലയിലാണ് കലം കുടുങ്ങിയത്. ഇത് ഊരിമാറ്റാൻ സാധിക്കാതിരുന്നതോടെയാണ് വീട്ടുകാർ ഫയർഫോഴ്സിൽ വിവരമറിയിച്ചത്.

കലം മുറിച്ചുമാറ്റി കുട്ടിയെ രക്ഷിച്ചത് സുൽത്താൻ ബത്തേരി ഫയര്‍ഫോഴ്സ് യൂണിറ്റിലെ ഓഫീസര്‍ നിധീഷ് കുമാര്‍, അസി. സ്റ്റേഷൻ ഓഫീസര്‍ ഐപ്പ് ടി പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button