ഡിസിസി നേതൃയോഗം നടത്തി

കണ്ണൂർ: ഡിസിസി നേതൃയോഗം നടത്തി .എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, കെ പി സി സി മെമ്പർമാർ, ഡിസിസി ഭാരവാഹികൾ, നിയോജക മണ്ഡലം ചുമതലക്കാർ, നിയോജക മണ്ഡലം കോർകമ്മിറ്റി ചെയർമാന്മാർ, കൺവീനർമാർ ബ്ലോക്ക് പ്രസിഡന്റുമാർ, പോഷക സംഘടന ജില്ലാ പ്രസിഡൻറ് മാർ എന്നിവരുടെ യോഗം ഡി സി സി ഓഫീസിൽ ചേർന്നു. ഡി സി സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അജയ് തറയിൽ, ജില്ലയുടെ ചാർജുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി എം നിയാസ് അഡ്വ.സോണി സെബാസ്റ്റ്യൻ, സജീവ് ജോസഫ് എംഎൽഎ, വി എ നാരായണൻ, സജീവ് മാറോളി, ചന്ദ്രൻ തില്ലങ്കേരി, കെ സി മുഹമ്മദ് ഫൈസൽ, എം നാരായണൻ കുട്ടി, എം പി ഉണ്ണികൃഷ്ണൻ, എൻ പി ശ്രീധരൻ, അഡ്വ ടി ഒ മോഹനൻ,മുഹമ്മദ് ബ്ലാത്തൂർ, എൻ പി ശ്രീധരൻ, വി വി പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.
ജവഹർ ബാൽ ബെഞ്ച് ഏറ്റവും നല്ല പെർഫോമൻസ് കാഴ്ച്ച വെച്ച ജില്ലയ്ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ജവഹർ ബാൽ മഞ്ച് ചെയർമാൻ ജലീൽ മാസ്റ്ററെ യോഗത്തിൽ വെച്ച് അനുമോദിച്ചു. വൈദ്യുതി ചാർജ് വർദ്ധന സംബന്ധിച്ച് ബ്ലോക്ക് തലത്തിൽ നടത്തേണ്ട പ്രക്ഷോഭത്തെ കുറിച്ചും, കെ കരുണാകരൻ സ്മാരക മന്ദിരം ഫണ്ട് കളക്ഷനും വാർഡ് കമ്മിറ്റി രൂപീകരണ ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.