പരാജയ ഭയത്താൽ SFI അക്രമം അഴിച്ചു വിടുന്നു :മാർട്ടിൻ ജോർജ്

കണ്ണൂർ ITI ഇൽ KSU നേതാക്കളെ അതി നിഷ്‌ടുരമായി ആക്രമിച്ച് വധിക്കാൻ ശ്രമിച്ചത് പരാജയം മുന്നിൽ കണ്ടിട്ടാണെന്നും, KSU പ്രവർത്തകരെ ആക്രമിക്കാൻ കോളേജിലെ ടീച്ചിങ്, നോൺ ടീച്ചിങ് സ്റ്റാഫുകൾ ഒത്താശ ചെയ്തു കൊടുത്തത് ഒരിക്കലും പൊറുക്കാൻ സാധികാത്ത തെറ്റായി പോയെന്നും, ഈ ആക്രമണത്തിൽ sfi ക്രിമിനലുകൾക്ക് പിന്തുണ നൽകുന്ന സി പി എം ന് ക്രിമിനലുകളെ നിലക്ക് നിർത്താൻ സാധിയ്ക്കുന്നില്ലെങ്കിൽ ജനങ്ങളെയും, രക്ഷിതാക്കളെയും അണിനിരത്തി പ്രതിരോധം തീർക്കാൻ കോൺഗ്രസ്സ് നിർബന്ധിതമാവുമെന്ന് കണ്ണൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ITI കോളേജിന്റെ മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് അറിയിച്ചു
കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രാഹുൽ കായക്കൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ മുഹമ്മദ് ബ്ളാത്തൂർ, റിജിൽ മാക്കുറ്റി,adv അബ്‌ദുൽ റഷീദ് വി പി, സുരേഷ് ബാബു എളയാവൂർ,മനോജ് കൂവേരി, അഡ്വ :പി ഇന്ദിര, വിജിൽ മോഹൻ, രാഹുൽ, വെച്ചിയോത്ത്, മുഹസിൻകാതിയോട്, എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടന ത്തിന് കെ.വി. ചന്ദ്രൻ വിനോദ് പുതുക്കുടി, മുഹമ്മദ് ഷിബിൽ, ലക്ഷമണൻ തുണ്ടിക്കോത്ത്, ഷിബു ഫർണാഡസ്,ബിജു രാമകൃഷ്ണൻ,ഉഷാകുമാരി കെ.കെ, പത്മജ ,സി.ടി. ഗിരിജ, ലിഷ ദീപക്,ഡുഡു ജോർജ് എന്നിവർ നേതൃത്വം നൽകി.