മട്ടന്നൂർ
യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു; രണ്ടു പേർക്കെതിരെ കേസ്

മട്ടന്നൂർ.മുൻവൈരാഗ്യം വെച്ച് യുവാവിനെ കത്തി വാൾകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു പരാതിയിൽ രണ്ടു പേർക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തു. മട്ടന്നൂർ ഇല്ലംഭാഗത്തെ സ്വപ്‌ന കൂടിലെ പി.സി.ബിജു (38)നെയാണ് വെട്ടി പരിക്കേൽപ്പിച്ചത്.പരാതിയിൽ ശ്രീജിത്ത്, സുനിത്ത് എന്നിവർക്കെതിയാണ് കേസെടുത്തത്. എട്ടാം തീയതി വൈകുന്നേരം 6 മണിക്കാണ് സംഭവം. മുൻ വൈരാഗ്യം വെച്ച് പരാതിക്കാരനെ പ്രതികൾ തടഞ്ഞ് വെച്ച ശേഷം രണ്ടാം പ്രതികത്തി വാൾ വീശി പരാതിക്കാരൻ്റെ വലതുകൈക്ക് വെട്ടി പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.