പിതാവിനെ തലക്കടിച്ച് വധിക്കാൻ ശ്രമം മകൻ പിടിയിൽ

പരിയാരം .ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയ വിരോധത്തിൽ പിതാവിനെ മരവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം മകൻ പിടിയിൽ. പാണപ്പുഴ കണാരം വയലിലെ സന്തോഷിനെ (46)യാണ് പരിയാരം ഇൻസ്പെക്ടർ എം പി വിനീഷ് കുമാറും സംഘവും പിടികൂടിയത്. പിതാവ്പാണപ്പുഴ കണാരം വയലിലെ എം.ഐ.ഐസക്കിനെ (74) യാണ് മകൻ ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ മാസം 27ന് രാവിലെ 7.30 മണിക്കാണ് പരാതിക്കാസ് പദമായ സംഭവം.കണാരം വയലിൽ താമസിക്കുന്ന വീട്ടിൽ വെച്ച് പരാതിക്കാരനെ പ്രതിയുടെ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയ വിരോധത്തിൽ നിങ്ങൾ ഇനി ജീവിച്ചിരിക്കേണ്ട എന്ന് പറഞ്ഞ് മരവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തലക്കടിയേറ്റതിനെ തുടർന്ന് പരാതിക്കാരൻ പരിയാരത്തെകണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ തീവ്രപരിചരണത്തിൽ ചികിത്സയിലാണ്. കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.