മട്ടന്നൂർ
മട്ടന്നൂർ ജംഗ്ഷനിൽ ക്ലോക്ക് ടവർ ട്രയൽ റൺ 15ന് ആരംഭിക്കും

മട്ടന്നൂർ ജംഗ്ഷനിൽ ക്ലോക്ക് ടവർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ട്രാഫിക് സംവിധാനം മാറ്റി ശാസ്ത്രീയമായ ട്രാഫിക് ക്രമീകരണം വരുത്തുന്നതിന് മുന്നോടിയായുള്ള ട്രയൽ റൺ ഡിസംബർ 15 ന് ആരംഭിക്കും. പി.ഡബ്ല്യു.ഡി., നഗരസഭ, മട്ടന്നൂർ പൊലീസ് എന്നിവരുടെ സംയുക്ത തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പരിഷ്കരണങ്ങളുമായി വാഹനയാത്രക്കാർ സഹകരിക്കണമെന്ന് നഗരസഭ അറിയിച്ചു.
പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പരിഷ്കരണങ്ങളിൽ പോരായ്‌കൾ ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നതിന് മുൻകൈ എടുക്കുന്നതായിരിക്കും.