District News

കണ്ണൂർ വിമാനത്താവള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വിഐപി സന്ദർശനം പ്രമാണിച്ച് ഇന്നും നാളെയും ഗതാഗതക്കുരുക്കിന് സാധ്യത

മട്ടന്നൂർ : വിഐപി സന്ദർശനം പ്രമാണിച്ച് ഇന്നും നാളെയും (നവംബർ 27, 28) കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് അധികൃതരുടെ മുന്നറിയിപ്പ്. 2026 നവംബർ 27 വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ശേഷവും നവംബർ 28 ശനിയാഴ്‌ച ഉച്ചയ്ക്ക് മുമ്പും വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ ചെറിയ തോതിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL) അറിയിച്ചു.

യാത്രക്കാർ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും നിശ്ചിത സമയത്തിനും വളരെ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നും നിർദേശമുണ്ട്. സുഗമമായ യാത്രക്കായി അധിക യാത്രാസമയം കണക്കാക്കി യാത്ര തിരിക്കണമെന്നും അധികൃതർ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button