TAMILNADU

തമിഴ്നാട് തിരുവണ്ണാമല ഉരുൾപൊട്ടലിൽ കാണാതായ ഏഴുപേരുടേയും മൃതദേഹം കണ്ടെത്തി

ചെന്നൈ :തിരുവണ്ണാമല ഉരുൾപൊട്ടലിൽ കാണാതായ ഏഴുപേരുടേയും മൃതദേഹം കണ്ടെത്തി. അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ അകപ്പെട്ടത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഉരുൾപൊട്ടലുണ്ടായത്.

ഉരുൾപൊട്ടിലിൽ അണ്ണാമലയാർ മലയുടെ അടിവാരത്തിലെ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. മൂന്നു വീടുകൾ പൂർണമായും മണ്ണിനടിയിലായിരുന്നു. എൻഡിആർഎഫ് സംഘം മേഖലയിൽ രക്ഷാപ്രവർത്തനം നടത്തി. രാത്രി ഏറെയായപ്പോൾ രക്ഷാ പ്രവർത്തനം നിർത്തിവക്കുകയായിരുന്നു. ഫെയ്ൻജൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലുണ്ടായ കനത്ത മഴയിൽ തമിഴ്നാട്ടിലും പുതുചേരിയിലുമായി മരിച്ചവരുടെ എണ്ണം ഇതോടെ 20 ആയി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button