!-- afp header code starts here -->
TAMILNADU

സിപിഎം പാർട്ടി കോൺഗ്രസിനിടെ എം.എം. മണിക്ക് ഹൃദയാഘാതം

മധുര(തമിഴ്നാട്): പാർട്ടി കോൺഗ്രസിനിടെ സിപിഎം നേതാവ് എം.എം. മണിക്ക് ഹൃദയാഘാതം. ഇദ്ദേഹത്തെ ഉടൻ തന്നെ മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരോഗ്യനില തൃപ്തികരമെന്നാണ് കുടുംബാംഗങ്ങൾ അറിയിക്കുന്നത്. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെയാണ് മണിക്ക് ശാരീരിക അസ്വസ്ഥത നേരിട്ടത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇടുക്കിയിൽ നിന്നുള്ള മുതിർന്ന നേതാവായ മണി സിപിഎം സംസ്ഥാന സമിതി അംഗമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button