kannur

1.25 കോടിയും 267 പവനും മോഷ്ടിച്ച ലിജേഷിനെ ഒറ്റിയത് കഷണ്ടി; ക്യാമറ തിരിച്ചത് കെണിയായി

കണ്ണൂര്‍ ∙ 1.25 കോടി രൂപ, 267 പവൻ സ്വർണം… മന്നയിലെ അരി മൊത്തവ്യാപാരി കെ.പി.അഷ്റഫിന്റെ വീട്ടിൽ മോഷണത്തിനു കയറുമ്പോൾ അയൽവാസി ലിജേഷ് കരുതിയിരുന്നില്ല ഇത്രയും വലിയൊരു നിധിയുടെ മുന്നിലേക്കാണു താൻ പൂട്ടു പൊളിച്ചെത്തിയതെന്ന്. പക്ഷേ, ക്യാമറയിൽ പതിയാതിരിക്കാൻ മുഖംമൂടിയണിഞ്ഞ് തിരിച്ചുവച്ച ക്യാമറ തന്നെ ലിജേഷിനു കെണിയായി. ക്യാമറ തിരിച്ചുവച്ചത് വീടിനകത്തെ ദൃശ്യം കാണുന്ന വിധത്തിലായിരുന്നു. ജനലിലെ ഗ്രിൽ മാറ്റി അകത്തുകടന്ന ലിജേഷ് കിടപ്പുമുറിയുടെ കർട്ടൻ നീക്കാൻ ശ്രമിച്ചപ്പോൾ മുഖം ക്യാമറയിൽ പതിഞ്ഞു. ഇതാണ് പൊലീസിനു പിടിവള്ളിയായത്.

കളവു ചെയ്യുമ്പോൾ പിടിക്കപ്പെടാൻ എന്തെല്ലാം മുൻകരുതലെടുത്താലും ഏതെങ്കിലും ഒരു വീഴ്ചയുണ്ടാകുമെന്നു പറയുമല്ലോ, അതാണ് ലിജേഷിന്റെ കാര്യത്തിലും സംഭവിച്ചത്. വീടിനകത്തുനിന്നുള്ള ദൃശ്യത്തിൽ ലിജേഷിന്റെ കഷണ്ടിയും മുഖത്തിന്റെ ഒരു ഭാഗവും തെളിഞ്ഞിരുന്നു. ഈ കഷണ്ടിയായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ പിടിവള്ളി. പൊലീസിന്റെ ഡേറ്റ ശേഖരത്തിൽ പേരുള്ള, കഷണ്ടിയുള്ള കള്ളന്മാരൊന്നും അന്നു കണ്ണൂരിൽ വന്നിട്ടില്ലെന്നു പരിശോധനയിൽ മനസ്സിലായി. ആ പട്ടികയിലെ രണ്ടു കള്ളന്മാരിൽ ഒരാൾ തൃശൂരും ഒരാൾ വടകരയിലുമാണ്. അങ്ങനെയാണ് കഷണ്ടിയുള്ള കള്ളൻ പ്രഫഷനലല്ലെന്നും പുതുമുഖമാണെന്നും മനസ്സിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button