ദേശാഭിമാനി ലേഖകന് മര്‍ദ്ദനം പൊലീസുകാരെ സ്ഥലം മാറ്റി

മട്ടന്നൂർ : മട്ടന്നൂരില്‍ പൊലീസുകാർക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം. മട്ടന്നൂര്‍ പോളിടെക്നിക്കിലെ ഇലക്ഷനുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ദേശാഭിമാനി ലേഖകന്‍ ശരത്ത് പുതുക്കുടിയെ പോലീസ് മര്‍ദ്ദിച്ച പശ്ചാത്തലത്തിലാണ് ഇപ്പോൾ സ്ഥലം മാറ്റം ഉണ്ടായിരിക്കുന്നത്. ശരത്തിനെ മർദ്ദിച്ച സംഭവത്തിൽ മട്ടന്നൂർ പ്രസ് ഫോറം നടപടി ആവശ്യപ്പെടുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. കൂടാതെ ദേശാഭിമാനി ലേഖകൻ ശരത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ പ്രതിഷേധങ്ങളും ചർച്ചയാകുന്ന സമയത്താണ് സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയത്.
മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ ആയിരുന്ന ഷാജി കൈതേരികണ്ടി, സി പി ഒ മാരായ വി.കെ. സന്ദീപ് കുമാര്‍, പി. വിപിന്‍, സി. ജിനേഷ്, പി. അശ്വിന്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. എല്ലാവരെയും
കണ്ണൂര്‍ സിറ്റി ജില്ലാ ഹെഡ്കൊട്ടേഴ്സിലേക്കാണ് മാറ്റിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാറിന്റേതാണ് ഉത്തരവ്.