മട്ടന്നൂർ

പഴശ്ശിരാജ എൻ എസ് എസ് കോളേജ് ചരിത്ര – മലയാള വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷം നടന്നു

മട്ടന്നൂർ: പഴശ്ശിരാജ എൻ എസ് എസ് കോളേജ് ചരിത്ര-മലയാള വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ‘ആശയവിനിമയ സാധ്യതകൾ വർധിപ്പിക്കുന്നതിൽ നാം ഒരിക്കലും മടി കാണിക്കരുത് എന്നും ഭാഷയുടെ വികാസം എന്നത് സംസാരത്തിലൂടെ മാത്രമാണ് സാധ്യമാവുക എന്നും ഭാഷ, ചിന്ത, അധ്വാനം, ഉണ്ടാക്കി ഉണ്ണൽ, പങ്ക് വെക്കൽ എന്നീ ശീലങ്ങൾ നാം ശീലിക്കുകയും വരും തലമുറയിലേക്ക് പകർന്നു നൽകുകയും വേണമെന്നും’ മുഖ്യ പ്രഭാഷണത്തിലൂടെ അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.ആർ കെ ബിജു അധ്യക്ഷനായ ചടങ്ങിൽ ഡോ. സി.പി രാധാമണി, ഡോ. വി.പി സജ്‌നീഷ്, ഡോ. എം. അനുപമ, ഡോ. എൻ.സുമിത നായർ, അനന്യ, എ.വി മാനസ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button