kannur

നവീൻ ജീവനൊടുക്കിയ ക്വാർട്ടേഴ്സിൽനിന്ന് 200 മീറ്റർ അകലെ; കൂക്കിവിളികൾക്കിടെ ചിരിച്ചുകൊണ്ട് ജയിൽ പടി കയറി ദിവ്യ

കണ്ണൂർ ∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന പദവിയിൽ പൊതുജനമധ്യത്തിൽ തലയുയർത്തി നടന്നിരുന്ന ദിവ്യ ഇന്നലെ കൂക്കിവിളികൾക്കിടയിലൂടെ ജയിലിലേക്കുള്ള യാത്രയിലായിരുന്നു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിനുള്ള കേസിൽ മുൻകൂർ ജാമ്യഹർജി പ്രിൻസിപ്പൽ‌ സെഷൻസ് കോടതി തള്ളിയതോടെ ദിവ്യ പുറത്തിറങ്ങുന്നതു കാത്തിരിക്കുകയായിരുന്നു കേരളമാകെ. പൊലീസിൽ കീഴടങ്ങി കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസിൽനിന്നു പുറത്തിറങ്ങുമ്പോഴും ഒട്ടും കൂസലില്ലാത്ത ഭാവത്തിലായിരുന്നു ദിവ്യ. നവീൻ ബാബുവിന്റെ ആത്മഹത്യ നടന്ന് രണ്ടാഴ്ച കഴിഞ്ഞാണ് ദിവ്യ പൊതുമധ്യത്തിലെത്തുന്നത്. മാധ്യമങ്ങൾക്കു മുന്നിൽ എപ്പോഴും സംസാരിക്കാറുള്ള ദിവ്യ ആദ്യമായി മൗനം പാലിച്ചു.

അടുത്ത തവണ എംഎൽഎ, എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ മന്ത്രി എന്നിങ്ങനെ വിശേഷണങ്ങൾ പലതായിരുന്നു ദിവ്യയ്ക്ക്. എന്നാൽ, ഒക്ടോബർ 15നു പുലർച്ചെ എഡിഎം ആത്മഹത്യ ചെയ്തെന്ന വാർത്ത വന്നതോടെ ദിവ്യയുടെ രാഷ്ട്രീയ ഗ്രാഫിൽ ചുവപ്പുവര വീണു. ചുവപ്പുകോട്ടയിൽ തീപ്പൊരി പ്രസംഗത്തിലൂടെ വളർന്നുവന്ന ദിവ്യയുടെ രാഷ്ട്രീയഭാവി തൽക്കാലമെങ്കിലും ഇരുട്ടിലായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button