kannur
എഡിഎമ്മിന്റെ മരണം: ജാമ്യഹർജിയിൽ വിധി നാളെ, ദിവ്യയ്ക്കു മുന്നിൽ ഇനിയെന്ത്?
കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുൻകൂർജാമ്യ ഹർജിയിൽ പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും. ദിവ്യയ്ക്കു ജാമ്യം ലഭിക്കുമോ? ജാമ്യം നിഷേധിച്ചാൽ ഉടൻ അറസ്റ്റുണ്ടാകുമോ? ജാമ്യം ലഭിച്ചാൽ ഒളിവുജീവിതം അവസാനിപ്പിച്ചു പുറത്തുവരുമോ?… വിധി വരാനിരിക്കെ ഒട്ടേറെ ചോദ്യങ്ങളാണുയരുന്നത്.
∙ ഹൈക്കോടതിയിൽ ജാമ്യഹർജി നൽകാം. വിധി വരുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷയും നൽകാം.
∙ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചാൽ ഉടൻ പൊലീസിന് അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്താൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. കോടതി നിർദേശപ്രകാരം ജയിലിലേക്ക് അയയ്ക്കും. എന്നാൽ, അറസ്റ്റിനു മുൻപ് ദിവ്യയ്ക്കു മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങുകയുമാകാം.