ഭൂമി തരംമാറ്റൽ: ജില്ലയിലെ താലൂക്ക്തല അദാലത്തുകൾക്ക് തുടക്കം
കണ്ണൂർ∙ ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനായി ജില്ലയിലെ താലൂക്ക് തല അദാലത്തുകൾക്ക് തുടക്കമായി. കണ്ണൂർ താലൂക്ക് തല അദാലത്ത് കലക്ടർ അരുൺ കെ. വിജയന്റെ നേതൃത്വത്തിൽ നടന്നു. കണ്ണൂർ താലൂക്കിലെ ആകെ പരിഗണിച്ച 1911 അപേക്ഷകളിൽ 1542 അപേക്ഷകൾ തീർപ്പാക്കി. ബാക്കിയുള്ളത് 369 അപേക്ഷകളാണ്. ഈ അപേക്ഷകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നവംബർ 15നകം തീർപ്പാക്കണം.
തളിപ്പറമ്പ് താലൂക്ക് അദാലത്ത് ഇന്ന് തളിപ്പറമ്പ് താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ നടക്കും.ഓഗസ്റ്റ് 31 വരെ ലഭിച്ചതും സൗജന്യമായി അനുവദിക്കേണ്ടതുമായ 25 സെന്റിൽ താഴെയുള്ള ഭൂമി സംബന്ധിച്ച് ഫോറം അഞ്ച്, ഫോറം ആറ് അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്.ഫോറം അഞ്ചിൽ ഡേറ്റ ബാങ്കിൽ നിന്നും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളാണ് സ്വീകരിച്ചത്. ഇതിൽ ആകെ കിട്ടിയ 956 അപേക്ഷകളിൽ 624 അപേക്ഷകൾ തീർപ്പാക്കി.