kannur

അഞ്ചരക്കണ്ടി ടൗണിന്റെ സൗന്ദര്യവൽക്കരണം വാക്കിൽ മാത്രം

അഞ്ചരക്കണ്ടി ∙ അഞ്ചരക്കണ്ടി ടൗണിന്റെ സൗന്ദര്യവൽക്കരണം പ്രഖ്യാപനത്തിൽ ഒതുങ്ങുന്നതായി പരാതി. ധർമടം മണ്ഡലത്തിലെ പ്രധാന നഗരങ്ങളുടെ സൗന്ദര്യവൽക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ ബജറ്റിൽ സർക്കാർ 75 കോടി രൂപയാണ് അഞ്ചരക്കണ്ടി ടൗണിനായി പ്രഖ്യാപിച്ചത്. തട്ടാരിപ്പാലം മുതൽ അഞ്ചരക്കണ്ടി ബസ് സ്റ്റാൻഡ് വരെയും ചിറമ്മൽ പീടിക മുതൽ സബ് റജിസ്ട്രാർ ഓഫിസ് വരെയുമുള്ള സർവേ അടക്കമുള്ള അനുബന്ധ പണികൾ നടന്നിരുന്നു. എന്നാൽ തുടർ നടപടി ഇല്ലെന്നാണ് ആരോപണം.

തലശ്ശേരി, കൂത്തുപറമ്പ്, ചക്കരക്കൽ, ചാലോട് ഭാഗത്ത് നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാർ ഏറെ ആശ്രയിക്കുന്ന പട്ടണമാണു അഞ്ചരക്കണ്ടി. വീതി കുറഞ്ഞ റോഡ്, ഇരുവശങ്ങളിലുമുള്ള പാർക്കിങ് എന്നിവ കാരണം ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്. നിർദിഷ്ട കൊടുവള്ളി–അഞ്ചരക്കണ്ടി– കണ്ണൂർ എയർപോർട്ട് റോഡ് അഞ്ചരക്കണ്ടി വഴി കടന്നു പോകുമെന്നും പുതിയ റോഡ് വരുന്നതോടെ വികസനം യാഥാർഥ്യമാകും എന്നുമായിരുന്നു അധികൃതർ നാട്ടുകാർക്ക് നൽകിയ ഉറപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button