തിരുവനന്തപുരം
പ്രശാന്തിന്റെ സസ്പെൻഷൻ: മെഡിക്കൽ കോളജ് ജീവനക്കാരൻ പമ്പ് തുടങ്ങാൻ ശ്രമിച്ചതും ചട്ടലംഘനം
തിരുവനന്തപുരം / കണ്ണൂർ ∙ ആരോഗ്യ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി രാജൻ എ.ഖൊബ്രഗഡെ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ കെ.വി.വിശ്വനാഥൻ എന്നിവരുടെ അന്വേഷണ റിപ്പോർട്ടിലെ ശുപാർശപ്രകാരമാണു ടി.വി.പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.
മെഡിക്കൽ കോളജ് ജീവനക്കാരനായ പ്രശാന്ത് പെട്രോൾ പമ്പ് പോലെയുള്ള സ്വകാര്യ സംരംഭത്തിൽ ഏർപ്പെട്ടതും കാര്യസാധ്യത്തിനായി കൈക്കൂലി നൽകിയെന്ന് അവകാശപ്പെട്ടതും ഗുരുതര ചട്ടലംഘനങ്ങളാണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. എഡിഎം കെ.നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്നു പൊലീസിനും റവന്യു ജോയിന്റ് കമ്മിഷണർക്കും മൊഴി നൽകിയ പ്രശാന്ത് അതിന്റെ തെളിവുകൾ ഹാജരാക്കിയതുമില്ല. വിവാദത്തിനു ശേഷം പ്രശാന്ത് പരിയാരം മെഡിക്കൽ കോളജിൽ ജോലിക്കെത്തിയിരുന്നില്ല.