
തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ മൂന്ന് കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. 16, 15 , 12 ഉം വയസ്സുള്ള പെണ്‍കുട്ടികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ടുപേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരാള്‍ എസ് എ റ്റി ആശുപത്രിയിലും ചികിത്സയിലാണ്.
ഇന്നലെ രാത്രിയാണ് കുട്ടികള്‍ ഗുളിക വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്. ഉടന്‍ കുട്ടികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജിലെ പതിനാലാം വാര്‍ഡിലാണ് രണ്ടു കുട്ടികള്‍ ചികിത്സയില്‍ ഉള്ളത്. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ളതാണ് ശ്രീചിത്ര ഹോം.
ശ്രീചിത്ര ഹോമിലെ മുതിര്‍ന്ന കുട്ടികളുടെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് കുട്ടികളുടെ പരാതി. വിഷയം ശ്രീചിത്ര ഹോമിലെ അധികാരികളോട് പരാതിപ്പെട്ടിട്ടും ഇടപെടല്‍ ഉണ്ടായില്ല എന്നുമാണ് കുട്ടികളുടെ പരാതി.



