!-- afp header code starts here -->
Kerala

പി.വി അന്‍വര്‍ ഇന്ന് നിയമസഭയിലെത്തും

വിവാദങ്ങള്‍ക്ക് പിന്നാലെ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ ഇന്ന് നിയമസഭയില്‍ എത്തും. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിനുശേഷം ആദ്യമായിട്ടാണ് പി.വി അന്‍വര്‍ നിയമസഭയിലെത്തുന്നത്.

പ്രതിപക്ഷത്തിന്റെ പിറകിലായിട്ടാണ് അന്‍വറിന്റെ ഇരിപ്പിടം നിയമസഭ സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുള്ളത്. ഇരിപ്പിടം മാറ്റി നല്‍കണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു. അതിന് കഴിയില്ലെന്ന് സ്പീക്കര്‍ അന്‍വറിനെ അറിയിച്ചിരുന്നു.

അന്‍വറിന് സഭയില്‍ സംസാരിക്കാനുള്ള സമയവും കുറയും. ഒരു മിനിറ്റാണ് സ്വന്തന്ത്രര്‍ക്ക് സഭയില്‍ സംസാരിക്കാനുള്ള സമയം കിട്ടുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button