kannur

മൺപാത്ര നിർമ്മാണത്തിന്റെ മറവിൽ വീട്ടിൽ ചാരായ നിർമ്മാണം പ്രതി പിടിയിൽ

മട്ടന്നൂർ : മൺപാത്ര നിർമ്മാണത്തിന്റെ മറവിൽ വീടിനകത്ത് വാറ്റുചാരായ നിർമ്മാണം പ്രതി അറസ്റ്റിൽ. ചാവശ്ശേരി പറമ്പിലെ പൗർണമി വീട്ടിൽ കെ.പി. മണി (50) യെ മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടർ ലോതർ എൽ പേരേരയ്ക്ക് ലഭിച്ചരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പേരിൽ ചാരായ നിർമാണത്തിനും വാഷ് സൂക്ഷിച്ച കുറ്റത്തിനും, മാഹി മദ്യം കടത്തിക്കൊണ്ടുവന്ന കുറ്റത്തിനും, മട്ടന്നൂർ എക്സൈസ് റേഞ്ച് ഓഫീസിൽ കേസുകൾ നിലവിലുണ്ട്. വീടിൻറെ അടുക്കളയോട് ചേർന്നുള്ള സ്റ്റോർ റൂമിലാണ് ചാരായം വാറ്റാനുള്ള സംവിധാനങ്ങൾ ഒരുക്കിയത്. ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളോടൊപ്പം 5 ലിറ്റർ ചാരായവും എക്സൈസ് സംഘം പിടികൂടി. മട്ടന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

സംഘത്തിൽ പ്രിവൻ്റി വ് ഓഫീസർകെ. കെ. സാജൻ, പി.കെ.സജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. രാഗിൽ,സി.വി. റിജുൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജി ദൃശ്യ എന്നിവരും ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button