!-- afp header code starts here -->
Kerala

പ്രമേഹമരുന്നുകൾ, വിറ്റാമിൻ സപ്ലിമെന്റ്സ്; അമ്പതിലേറെ മരുന്നുകൾക്ക് ​ഗുണനിലവാരമില്ല-CDSCO

അമ്പതിലേറെ മരുന്നുകൾക്ക്ഗുണനിലവാരമില്ലെന്ന് കണ്ടെത്തി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷൻ(CDSCO). ചില കമ്പനികളുടെ കാൽസ്യം, വിറ്റാമിൻ D3 സപ്ലിമെന്റ്സ്, പ്രമേഹ മരുന്നുകൾ, ഉയർന്ന രക്തസമ്മർദത്തിനുള്ള മരുന്നുകൾ, പാരസെറ്റാമോൾ തുടങ്ങിയവയാണ് ഗുണമേന്മാ പരിശോധനയിൽ പരാജയപ്പെട്ടത്.

വയറിലെ അണുബാധയ്ക്ക് നൽകിവരുന്ന മെട്രോനിഡസോൾ എന്ന മരുന്നും ഗുണമേൻമയുള്ളതല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പി.എസ്.യു. ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്സ് ലിമിറ്റഡ് ആണ് പ്രസ്തുത മരുന്ന് പുറത്തിറക്കിയത്. ഹൈദരാബാദിൽ നിന്നുള്ള ഹെറ്റെറോ ഡ്രഗ്സിന്റെ കുട്ടികളിൽ ബാക്ടീരിയൽ അണുബാധയ്ക്ക് നൽകിവരുന്ന സെപോഡെം XP50 ഡ്രൈ സസ്പെൻഷൻ, കൊൽക്കത്തയിലെ ആൽകെം ഹെൽത്ത് സയൻസസ് പുറത്തിറക്കുന്ന ക്ലാവം 625 തുടങ്ങിയവും ഗുണമേന്മയുള്ളവയുടെ പട്ടികയിൽ ഇടംപിടിച്ചില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button