മലപ്പുറം

17 സ്കൂൾ വിദ്യാർഥികൾക്ക് ‘TC നൽകി’ അജ്ഞാതൻ; സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

തവനൂർ (മലപ്പുറം): വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതിക്രമിച്ചുകയറി (ഹാക്ക് ചെയ്ത്) അജ്ഞാതർ 17 വിദ്യാർഥികളെ ‘ടി.സി. നൽകി വിട്ടു’. തവനൂരിലെ കേളപ്പൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഈ വർഷം പുതിയതായി സ്കൂളിൽച്ചേർന്ന വിദ്യാർഥികളെയാണ് സ്കൂൾ അധികൃതർ അറിയാതെ സ്കൂളിൽനിന്ന് ‘വിടുതൽ’ ചെയ്തത്.

രേഖകൾപ്രകാരം ടി.സി. അനുവദിച്ചതോടെ സാങ്കേതികമായി വിദ്യാർഥികൾ സ്കൂളിൽനിന്ന് പുറത്തായി. എന്നാൽ, ആർക്കെല്ലാമാണ് ടി.സി. അനുവദിച്ചതെന്ന് അധ്യാപകർ അറിയിച്ചിട്ടില്ല. പ്രിൻസിപ്പൽ വി. ഗോപിയുടെ പരാതിയിൽ കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

hscap.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ കയറിയാണ് കുട്ടികളുടെ ടി.സി. പിൻവലിച്ചത്. ഒന്നാംവർഷ പരീക്ഷയുടെ നോമിനൽ റോൾ പരിശോധനയ്ക്കിടെയാണ് സംഭവം പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽപ്പെട്ടത്. കൊമേഴ്സിലെ മൂന്നും ഹ്യുമാനിറ്റീസിലെ രണ്ടും സയൻസിലെ പന്ത്രണ്ടും വിദ്യാർഥികളുടെ ടി.സി.യാണ് പ്രിൻസിപ്പൽ അറിയാതെ അനുവദിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button