ആക്ഷൻ കൗൺസിൽ സമര പോരാട്ടത്തിന്റെ രണ്ടാം ഘട്ടം രാജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയ്ന്റ് ഓഫ് കോൾ പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മട്ടന്നൂരിൽ നിരാഹാര സത്യാഗ്രഹം നടത്തിയ രാജീവ് ജോസഫിനെ, സത്യാഗ്രഹത്തിന്റെ പത്താം ദിവസം
പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയെങ്കിലും, രാത്രി 12 മണിയോടെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു. രാവിലെ 9.40 ന് രാജീവ് ജോസഫ് സമരവേദിയിൽ എത്തി, കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ നടത്തുന്ന സമരപോരാട്ടങ്ങളുടെ രണ്ടാം ഘട്ടമായ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു.
ആക്ഷൻ കൗൺസിൽ പ്രോഗ്രാം കോർഡിനേറ്റർ ഖാദറിൻ്റെ അധ്യക്ഷതയിൽ നടന്ന രണ്ടാം ഘട്ട സമര പോരാട്ടം, ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. കീഴല്ലൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് സുഷ്മിത എം, ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് ഗിരിജൻ വി കെ, ജില്ലാ സെക്രട്ടറി സി.വി.എം വിജയൻ, ആക്ഷൻ കൗൺസിൽ പ്രോഗ്രാം കോർഡിനേറ്റർമാരായ പി. കെ ഖദീജ, താജ്ജുദ്ദീൻ, അബ്ദുൾ അസീസ് പാലക്കി, രുക്‌സാന കെ. എം, സൈഫുന്നീസ എൻ. കെ, അമീർ എന്നിവർ പ്രസംഗിച്ചു.
എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണിവരെ മട്ടന്നൂർ വായന്തോട് ജംഗ്ഷനിൽ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിൽ, ജില്ലയിലെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളെയും ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് സമര പോരാട്ടം കൂടുതൽ ശക്തമാക്കുമെന്ന് രാജീവ് ജോസഫ് പ്രഖ്യാപിച്ചു.അതേ സമയം
രാജീവ് ജോസഫിനെ വകവരുത്താൻ അനൂപ് എന്ന പ്രതിയെ കൂടാതെ, മാറ്റാരെങ്കിലും ഗൂഡാലോചന നടത്തിയിട്ടു ണ്ടോ എന്ന കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്