kannur
രണ്ടുവർഷത്തിന് ശേഷം മികച്ച വില, പക്ഷേ കർഷകന് ഗുണമായില്ല; വിലയുയർന്നത് വിളവെടുക്കൽ കുറഞ്ഞ സമയത്ത്
പേരാമ്പ്ര: പച്ചത്തേങ്ങവില കുതിച്ചുയർന്നത് ഗ്രാമീണമേഖലയിൽ കേരകർഷകർക്ക് ഉണർവേകിയെങ്കിലും ഓണം കഴിഞ്ഞയുടനെ നല്ലവില ലഭിച്ചത് ഭൂരിഭാഗം കർഷകർക്കും പ്രയോജനം ലഭിക്കാതെ പോയി. ഓണത്തിന് തൊട്ടുമുൻപുതന്നെ മിക്കവരും തേങ്ങ പറിച്ച് വിൽപ്പന നടത്തിയിരുന്നു. കഴിഞ്ഞദിവസം പച്ചത്തേങ്ങ കിലോയ്ക്ക് 42 രൂപവരെ എത്തി. അടുത്തകാലത്തെ ഉയർന്ന വിലയാണിത്.
രണ്ടുവർഷംമുൻപാണ് ഇത്രയുംവില കർഷകർക്ക് ഒടുവിൽ ലഭിച്ചത്. ഓണത്തിന് തൊട്ടുമുൻപ് 33.50 വരെ വിലയെത്തിയിരുന്നു. ഒരാഴ്ചകൊണ്ട് പിന്നെയും എട്ടുരൂപയോളം കൂടി. കൃഷിയിടത്തിൽ വളമിടൽ ഉൾപ്പെടെ ജോലികൾ നടത്താനും കർഷകർക്ക് ഇത് പ്രേരണയായിട്ടുണ്ട്.