സമരത്തിന് ഐക്യദാർഢ്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
മട്ടന്നൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോളർ പദവി അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റി ചെയർമാൻ രാജീവ് ജോസഫ് നടത്തുന്ന നിരാഹാര സമരം 9 ദിവസം പിന്നിട്ടപ്പോൾ. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരിയുടെ നേതൃത്വത്തിൽ നടത്തിയ ഐക്യദാർഢ്യ ഉപവാസം സമരത്തിന് നൽകിയത് പുത്തൻ ഉണർവും ആവേശവുമായിരുന്നു.
രാവിലെ 10 മണിക്ക് ആരംഭിച്ച ഐക്യദാർഢ്യ ഉപവാസം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധനാണ് ഉദ്ഘാടനം ചെയ്തത് . ജില്ലാ വൈസ് പ്രസിഡണ്ട് എ സുധാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സിസി വർഗീസ്, ജില്ല സെക്രട്ടറി കെ പി അയ്യൂബ്, മട്ടന്നൂർ മേഖല പ്രസിഡണ്ട് മുസ്തഫ ദാവരി ജനറൽ സെക്രട്ടറി പി കെ സനീഷ്, ചാലോട് യൂണിറ്റ് ജനറൽ സെക്രട്ടറി പി കെ സന്തോഷ് കുമാർ, വനിതാവിന് ചാലോട് യൂണിറ്റ് ജനറൽ സെക്രട്ടറി ലിബിന ബാബു, എന്നിവർ ഉപവാസത്തിൽ പങ്കെടുത്തു.
ജില്ലയുടെ വിവിധ മേഖലകളിൽ നിന്ന് യൂണിറ്റുകളിലെ പ്രവർത്തകർ ഇടതടവില്ലാതെ സമരപ്പന്തലിൽ എത്തി അഭിവാദ്യമർപ്പിച്ച് അണിയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ അനിൽകുമാർ എന്നിവർ സമരത്തെ അഭിവാദ്യം ചെയ്യാനെത്തി.