പരസ്പര സാഹോദര്യവും സൗഹൃദവും കൂട്ടിയുറപ്പിക്കുക: അസ്ലം തങ്ങൾ
മട്ടന്നൂർ: പരസ്പര സാഹോദര്യവും സൗഹൃദവും കൂട്ടിയുറപ്പിക്കാൻ യുവ തലമുറ രംഗത്ത് വരണമെന്നും പരസ്പര ഐക്യവും സ്നേഹവുമാണ് നബി ദിനത്തിന് മാതൃകയെന്നും സയ്യിദ് അസ്ലലം തങ്ങൾ.ഇന്നത്തെ യുവ തലമുറ നാളെയുടെ വാഗ്ദാനങ്ങളാണ്. ഏറെ പ്രതീക്ഷ നൽകുന്ന ഇവരുടെ പ്രവർത്തനങ്ങൾ പൊതുസമൂഹം വളരെ സ്വീകാര്യത്തോടെയാണ് നോക്കിക്കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാലോട്ടുപള്ളി മഖാം ഉറൂസിൻ്റെ മൂന്നാം ദിവസ നബിദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖലീൽ ഹുദവി കാസർഗോഡ് മുഖ്യ പ്രഭാഷണം നടത്തി. ഞായറാഴ്ച നടക്കുന്ന സ്വലാത്ത് മജ്ലിസിനും മജ്ലിസുന്നൂറിനും അബ്ദുൾ മജീദ് ബാഖവി നേതൃത്വം നൽകും. നൗഫലലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.ഇ പി ഷംസുദ്ദീൻ, പി പി അബ്ദുൾ ജലീൽ, മുസ്തഫ ചുര്യോട്ട്, അബ്ദുൾ സലാം ബാഖവി, സ്വാദിഖ് ഹുദവി , ഹംസത്ത് അസ്ഹരി, അലി അക്ബർ വാഫി സംസാരിച്ചു