kannur

ഇരിട്ടി റെയിഞ്ച് തദ്‌രീബ് മുഅല്ലിം മാനേജ്‌മെന്റ് സംഗമവും അനുമോദനവും

ഇരിട്ടി:സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇരിട്ടി റെയിഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തദ് രീബ് മുഅല്ലിം ശാക്തീകരണത്തിന്റെ ഭാഗമായി മുഅല്ലിം – മാനേജ്‌മെന്റ് സംഗമവും അനുമോദന സദസും വള്ളിത്തോട് ഹയാത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി മദ്രസയില്‍ സംഘടിപ്പിച്ചു ബദര്‍ ജുമാ മസ്ജിദ് ഖതീബ്
ടി അബ്ദുറഷീദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.ഇരിട്ടി റെയിഞ്ച് പ്രസിഡണ്ട് ഉമര്‍ മുഖ്താര്‍ ഹുദവി അധ്യക്ഷനായി.സമസ്ത മുദരി ബ് അബ്ദുറഹ്മാന്‍ ദാരിമി പെരിങ്ങത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി.സമസ്ത പൊതു പരീക്ഷയില്‍ ടോപ് പ്ലസ് നേടിയവരേയും, മദ്‌റസ പഠനത്തോടൊപ്പം എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വരേയും , എസ്.കെ എസ് ബി വി സമസ്ത: സ്ഥാപക ദിന ക്വിസ് മത്സര വിജയികളേയും അനുമോദിച്ചു.മൗലവി അന്‍വര്‍ ഹൈദരി,എം.പി അബ്ദുല്‍ ഖാദിര്‍ ഹാജി വള്ളിത്തോട്, കെ.എസ് അലി മൗലവി, ടി.കെ ഷരീഫ് ഹാജി,കെ.പി നൗഷാദ് മുസ്ല്യാര്‍, എം.പി മുഹമ്മദ്, ടി.കെ ജലീല്‍ ഫൈസി,
കുഞ്ഞിമുഹമ്മദ് ഹാജി തൊട്ടിപ്പാലം, ഇസ്മായില്‍ കെ, മുസ്തഫ കീത്തത്തെ്, ഖുബൈബ് ഹുദവി,അബ്ദുന്നാസിര്‍ ഹുദവി, ഹബീബ് ഫൈസി ഇര്‍ഫാനി ,സബാഹ് മാസ്റ്റര്‍ പടിയൂര്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button