kannur

ഇരിട്ടി സബ് ജില്ല അലിഫ് ടാലൻ്റ് ടെസ്റ്റും ഭാഷാ സമര അനുസ്മരസമ്മേളനവും

കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ഇരിട്ടി ഉപജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി അലിഫ് ടാലൻ്റ് ടെസ്റ്റും ഭാഷാ സമര അനുസ്മരണസമ്മേളനവും കീഴൂർ വി , യൂ, പി സ്കൂളിൽ വെച്ച്നടന്നു.ഇരിട്ടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഉദ്ഘാടനംചെയ്തു.

ഇരിട്ടി ഉപജില്ലാ പ്രസിഡണ്ട് കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഐ.യു.എം. എൽ ജില്ലാ ഉപാദ്ധ്യക്ഷൻ ഇബ്രാഹിം മുണ്ടേരി ഭാഷാ സമര അനുസ്മരണ പ്രഭാഷണം നടത്തി.ഇരിട്ടി ബി ,പി സിതുളസീധരൻ സർട്ടിഫിക്കറ്റ് വിതണവുംKAT F ജില്ലാ സിക്രട്ടറി അബൂബകർ റഷീദ് ഫല പ്രഖ്യാപനവുംനിർവ്വഹിച്ചു.ഇരിട്ടി ഉപജില്ലാ സിക്രട്ടറി ഇബ്രാഹിം നല്ലൂർഅലിഫ് വിംഗ് ചെയർമാൻ ശംസുദ്ധീൻ മുബാറക്,കൺവീനർ അർഷാദ് വാഫി,വനിതാ വിംഗ് ചെയർ പേഴ്സൺ ഖദീജ ആറളം,സകരിയ അസ്അദി അശ്റഫ് കുനിയിൽ റസാഖ് പേരട്ട തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button