മാക്കൂട്ടം ചുരത്തിൽ ചരക്കു ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ആന്ധ്രാ സ്വദേശി മരിച്ചു

ഇരിട്ടി : മാക്കൂട്ടം ചുരത്തില്‍ ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. ആന്ധ്രാ പ്രദേശ് ഗുണ്ടൂര്‍ സ്വദേശി വേങ്കിട്ടറാവുവാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സഹായി ഭരതിനെ ഗുരുതര പരിക്കുകളോടെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചുരം റോഡിൽ ഓട്ടക്കൊല്ലിക്ക്
സമീപമാണ് അപകടമുണ്ടായത്.
നിയന്ത്രണം നഷ്ടപ്പെട്ട നാഷണൽ പെർമിറ്റ് ലോറി റോഡരികിലേക്ക് മറിയുകയായിരുന്നു.
മുളകുമായി കേരളത്തിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ കുടുങ്ങിയ ഡ്രൈവറെയും ക്ലീനറെയും യാത്രികർ ഏറെ ശ്രമപ്പെട്ടു പുറത്തെടുക്കുകയായിരുന്നു
അപകട വിവരം ബന്ധപ്പെട്ടവരെ അറിയിക്കാൻ മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാത്തത് രക്ഷാപ്രവർത്തകരുടെ സേവനം ലഭ്യമാക്കാൻ വൈകിയതോടെ യാത്രക്കാർ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു.
വിവരമറിഞ്ഞ് എത്തിയ ഇരിട്ടി അഗ്നിശമനസേനാഅംഗങ്ങളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്.