മട്ടന്നൂർ
തില്ലങ്കേരിയില്‍ വളംഡിപ്പോ തുറന്നു

മട്ടന്നൂര്‍
തില്ലങ്കേരി സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച വളംഡിപ്പോ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദാ സാദിഖ് ആദ്യ വില്‍പന നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ, പഞ്ചായത്തംഗം കെ വി രാജൻ, കൃഷി ഓഫീസർ എ അപർണ, പി കെ മുഹമ്മദ്, പെരിങ്ങാനം മോഹനൻ, കെ എ ഷാജി, രാഗേഷ് തില്ലങ്കേരി, മുരളീധരൻ കൈതേരി, എ രാജു, കെ വി അലി, എം വി ശ്രീധരൻ, ഡോ. ആർ കെ ശ്രീനിവാസൻ, ദിനേശൻ പന്നിയോടന്‍ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് പി പി മുഹമ്മദ് സിറാജ് സ്വാഗതവും, സെക്രട്ടറി പി യം ഉജലകുമാരി നന്ദിയുംപറഞ്ഞു.