മട്ടന്നൂർ

2 കോടി ചിലവിൽ നിർമ്മിച്ച റോഡ്   സംരക്ഷണ ഭിത്തി തകർന്നു

ഇരിട്ടി: റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നവീകരണ പ്രവർത്തി നടക്കുന്ന എടൂർ- പാലത്തിന് കടവ് റോഡിൽ അനുബന്ധ പ്രവർത്തിയായി 2 കോടി ചിലവിൽ നിർമ്മിച്ച സംരക്ഷണ ഭിത്തി തകർന്നു. പാലത്തിൻകടവ് മീൻകുണ്ട് ഭാഗത്തു നിർമ്മിച്ച സംരക്ഷണ ഭിത്തിയാണ് കനത്തമഴയിൽ അപകടാവസ്ഥയിലായത്.

പന്ത്രണ്ട് മീറ്ററോളം ഉയരത്തിൽ നിർമ്മിച്ച ഗ്യാബിയോൺ ഭിത്തിക്കുമുകളിൽ 20 മീറ്ററിലേറെ ഉയത്തിൽ നിർമ്മിച്ച മൺതിട്ടയിൽ ടാറിങ്ങിനോട് ചേർന്ന്   വൻ വിള്ളൽ  രൂപപ്പെടുകയും കോൺക്രീറ്റ് പൊട്ടുകയും ചെയ്തു. ഇത് ഏത് നിമിഷവും പുഴയിലേക്ക് ഇടിഞ്ഞു വീഴാവുന്ന നിലയിലാണ്. വിള്ളലിലൂടെ മഴവെള്ളമിറങ്ങിയുണ്ടാകുന്ന അപകടം തടയാൻ കരാറുകാർ പ്ലാസ്റ്റിക്ക് ഷീറ്റുക കൊണ്ട് മൂടി പ്രതിരോധം തീർത്തിരിക്കയാണ്. 

 വാഹനങ്ങൾക്ക് മുന്നറിയിപ്പുമായി കരാറുകാർ റിബൺ കെട്ടി  അപകട മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സംരക്ഷണ ഭിത്തിക്കൊപ്പം റോഡും പുഴയിലേക്ക് ഇടിഞ്ഞു വീഴുന്നതോടെ നിരവധി കുടുംബങ്ങൾ അധിവസിക്കുന്ന  പാലത്തിൻ കടവ് ഗ്രാമം ഒറ്റപ്പെടുകയും ചെയ്യും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button